ഇടുക്കി: ആനച്ചാലിലെ സ്കൈ ഡൈനിംഗിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ നടപടി. സ്ഥാപനത്തിന് ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകി. സുരക്ഷാ ഓഡിറ്റ് നടത്തിയിട്ടില്ലെന്നും സ്ഥാപനത്തിന് റെസ്റ്റോറന്റ് ലൈസൻസില്ലന്നും അന്വേഷണത്തിൽ കണ്ടെത്തി.
നടത്തിപ്പുകാരായ രണ്ടു പേർക്കെതിരെ കേസെടുത്തെന്നും ജില്ലാ കളക്ടർ അറിയിച്ചു. സ്കൈ ഡൈനിംഗിന് ആകെയുണ്ടായിരുന്നത് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മാത്രം അനുമതിയാണ്. ലൈസൻസ് ഇല്ലാത്ത എല്ലാ സാഹസിക വിനോദങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
സിപ്പ് ലൈൻ, ആകാശ സൈക്കിൾ തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് ടൂറിസം വകുപ്പിന് പുറമേ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ ഉൾപ്പെടെ സുരക്ഷാ ഓഡിറ്റ് പൂർത്തിയായ ശേഷമേ അന്തിമാനുമതി നൽകൂവെന്നും കളക്ടർ പറഞ്ഞു.